Connect with us

National

കശ്മീരില്‍ കാണാതായ സൈനികനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി സൂചന

Published

|

Last Updated

ശ്രീനഗര്‍| തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ സൈനികനെ കൊലപ്പെടുത്തിയതായി സൂചന. ഇത് സംബന്ധിച്ച തീവ്രവാദികളുടേതെന്ന് സംശയിക്കുന്ന വീഡിയോ ക്ലിപ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. റൈഫിള്‍മാന്‍ ഷാക്കിര്‍ മന്‍സൂറിനെ ഈ മാസം രണ്ട് മുതലാണ് കാണാതായത്.

അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ നിന്ന് കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഷോപ്പിയാന്‍ സ്വദേശിയായ ഷാക്കിറിനെ തീവ്രവാദികള്‍ തട്ടികൊണ്ട് പോയതാകാനാണ് സാധ്യതയെന്ന് സൈന്യം പറയുന്നു.

സൈനികനെ കൊലപ്പെടുത്തിയ ശേശം മൃതദേഹം സംസ്‌കരിച്ചുവെന്നും കൊവിഡായതിനാല്‍ മൃദേഹം തരാന്‍ കഴിയില്ലെന്നും തീവ്രവാദികള്‍ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്. കൊല്ലപ്പെടുന്ന തീവ്രവാദികളുടെ മൃതദേഹങ്ങള്‍ സുരക്ഷാ സേന വിദൂര സ്ഥലങ്ങളിലാണ് അടക്കം ചെയ്യാറുണ്ടായിരുന്നത്. ഇതിന് പ്രതികാരമായാണ് സൈനികന്റെ മൃതദേഹം വിട്ട് നല്‍കാത്തതെന്നും തീവ്രവാദികള്‍ പറയുന്നു.

അതേസമയം ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ഇതുവരെ സൈന്യം സ്ഥിരീകരിച്ചിട്ടില്ല. കുറച്ച് ദിവസം മുമ്പ് സൈനികന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. കശ്മീരിലുള്ള ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോകുന്ന സൈനികരെ തീവ്രവാദികള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കശ്മീരില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്.

Latest