National
കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നുവെന്ന് സൈന്യം

ശ്രീനഗര്‍| വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നത് തുടരുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ വക്താവ്. ഇന്ന് ജമ്മുവിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവെപ്പ് നടത്തി.
ബാലാക്കോട്ട് മേഖലയിലെ അതിര്‍ത്തി ആരംഭിക്കുന്നിടത്താണ് യാതൊരു പ്രകോപനവുമില്ലാതെ രാവിലെ പത്തോടെ പാക് സൈന്യം വെടിവെപ്പ് നടത്തിയതെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യ തിരിച്ചടിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇപ്പോഴും ഇരുരാജ്യങ്ങളും അതിര്‍ത്തി കടന്നുള്ള വെടിവെപ്പ് നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന താര്‍ക്കണ്ടി ഗ്രാമത്തില്‍ പാക് സൈന്യം മോട്ടോര്‍ ഷെല്ലിങ്ങും വെടിവെപ്പും നടത്തിയതായും ഞായറാഴ്ച മങ്കോട്ടെ, ഷഹപൂര്‍, കിര്‍ണി, കൃഷ്ണ ഗാട്ടി മേഖലകളില്‍ പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തിയതായും സൈന്യം പറഞ്ഞു.