Connect with us

Covid19

മഴക്കെടുതി; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കേരളം ഉള്‍പ്പെടയുള്ള ആറ് സംസ്ഥാനങ്ങളുടെ യോഗം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുെ നേതൃത്വത്തില്‍ നടക്കും. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത യോഗത്തില്‍ മഴക്കെടുതി പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിസന്ധി ഏറെയുള്ള സംസ്ഥാനങ്ങളുടെ യോഗം വിളിച്ചത്. ഈ യോഗത്തിനുശേഷമായിരിക്കും നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളുക.

കൊവിഡ് ബാധിച്ച് ചികിത്സയിലായതുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് പകരം റവന്യുമന്ത്രി ആര്‍ അശോകാകും യോഗത്തില്‍ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ ദുരന്തമേഖലയിലേക്കുള്ള വ്യോമസന്ദര്‍ശനത്തിന്റെ കാര്യത്തിലും യോഗത്തില്‍ തീരുമാനമാകും.

 

 

---- facebook comment plugin here -----

Latest