Connect with us

Business

അംബാനിയുടെ 2ജി മുക്ത ഇന്ത്യയെന്ന ആശയത്തെ എതിര്‍ത്ത് വോഡാഫോണ്‍ ഐഡിയ

Published

|

Last Updated

കൊല്‍ക്കത്ത: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ 2ജി മുക്ത ഇന്ത്യയെന്ന മുദ്രാവാക്യത്തെ എതിര്‍ത്ത് വോഡാഫോണ്‍ ഐഡിയ എം ഡി രവീന്ദര്‍ ടക്കര്‍. സ്മാര്‍ട്ട് ഫോണ്‍ ലഭിക്കാത്ത പാവപ്പെട്ടവര്‍ അടക്കമുള്ളവര്‍ക്ക് മികച്ച സര്‍വീസ് ലഭിക്കാനുള്ള സാധ്യതയാണ് 2ജി നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് 2ജി സേവനം നിര്‍ത്തുകയെന്നത് തീര്‍ത്തും തെറ്റായ സന്ദേശമാണെന്ന് ടക്കര്‍ പറഞ്ഞു. 2ജി ഉടനെയൊന്നും നിര്‍ത്തില്ലെന്നും മറ്റ് അന്താരാഷ്ട്ര വിപണികളില്‍ ഉള്ളതുപോലെ ഇന്ത്യയിലും തുടുരമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് മാത്രമല്ല, ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന വയോജനങ്ങള്‍ക്കും 2ജി കൂടിയേ തീരൂ. അന്താരാഷ്ട്ര വിപണികളില്‍ 15 ശതമാനം മൊബൈല്‍ ഉപഭോക്താക്കള്‍ 2ജിയാണ് ഉപയോഗിക്കുന്നത്.