Connect with us

Kerala

പെട്ടിമുടി ദുരന്തം: മരണം 43 ആയി; ഇന്ന് 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു

Published

|

Last Updated

ഇടുക്കി | മൂന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിനം നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍ (45), തങ്കമ്മാള്‍ (45) , ചന്ദ്ര (63), മണികണ്ഠന്‍ (22), റോസ്ലിന്‍ മേരി (53) കപില്‍ ദേവ് (25) അഞ്ജു മോള്‍ (21), സഞ്ജയ് (14), അച്ചുതന്‍ (52), ലക്ഷണശ്രീ (7), ഗായത്രി (25), സരസ്വതി (60), ഏസയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്.

ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി രക്ഷാ പ്രവർത്തനം നാളെയും തുടരും. രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എല്ലാം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.

57 പേരടങ്ങുന്ന 2 NDRF ടീമും, ഫയർ &റെസ്ക്യൂ വിഭാഗത്തിന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ യൂണിറ്റും, പ്രത്യേക പരിശീലനം നേടിയ 50 അംഗ ടീമും, കോട്ടയത്തു നിന്ന് 24 അംഗ ടീമും, തിരുവനന്തപുരത്ത് നിന്നും 27 അംഗ ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

കേരള ആംഡ് പോലീസിന്റെ 105 അംഗങ്ങളും, ലോക്കൽ പോലീസിന്റെ 21 അംഗങ്ങളും, ദ്രുതകർമ്മ സേനയുടെ 10 അംഗങ്ങളും സംഭവ സ്ഥലത്ത് ഉണ്ട്. ആരോഗ്യ വകുപ്പിന്റെയും, റവന്യൂ വകുപ്പിന്റെയും ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മഞ്ഞും മഴയുമടക്കം പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍ നീക്കം ചെയ്ത് 10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന – രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍, സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രിമാരായ കെ. രാജു, എ.കെ. ബാലന്‍ എന്നിവര്‍ ദുരന്ത മേഖല സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തി.

മരണപ്പെട്ട 43 പേരുടെ പേരുവിവരങ്ങൾ:

1. ഗാന്ധിരാജ് (50) S/o പാൽസാമി
2. ശിവകാമി (38) W/o മുരുകൻ
3. വിശാൽ (13) S/o മുരുകൻ
4. മുരുകൻ (48) S/o നടരാജ്
5. രാമലക്ഷ്മി (39) W/o മുരുകൻ
6. മയിൽസാമി (45) S/o പേച്ചിമുത്തു
7. കണ്ണൻ (50), ഗുണ്ടുമല സ്വദേശി
8. അണ്ണാദുരൈ (48) S/o അബ്രാഹം
9. രാജേശ്വരി (43) W/o മയിൽസാമി
10. മൗനിക (18) D/o പനീർസെൽവം
11. തപസിയമ്മ (45) W/o പനീർസെൽവം
12. കസ്തൂരി (19) D/o കാന്തിരാജ്
13. ദിനേശ് (25) S/o ഷൺമുഖനാഥൻ
14. പനീർസെൽവം (46) S/o അറുമുഖം
15. ശിവരഞ്ജിനി (24) D/o പനീർസെൽവം
16. രാജ (35) S/o രാമചന്ദ്രൻ
17. ശോഭന (50) W/o രാജ
18. കുട്ടിരാജ് (50)
19. ബിജില (46) W/o കുട്ടിരാജ്
20. സരസ്വതി (42) W/o ഷൺമുഖയ്യ
21. മണികണ്ഠൻ (20) S/o കുട്ടിരാജ്
22. ദീപക് (18) S/o കുട്ടിരാജ്
23. ഷൺമുഖയ്യ (58) S/o പരവേശം
24. പ്രഭു (55) S/o കറുപ്പയ്യ
25. ഭാരതി രാജ (33) S/o ആനന്ദരാജ്
26. സരിത (55) W/o മയ്യനാട്
27. അരുൺ മഹേശ്വരൻ (34) S/o അയ്യനാർ
28. പവൻതായി (52) W/o അച്ചുതൻ
29. ചെല്ലദുരൈ (37) S/o കറുപ്പയ്യ
30. തങ്കമ്മാൾ (45) W/o ഗണേശൻ
31. തങ്കമ്മാൾ (42) W/o അണ്ണാദുരൈ
32. ചന്ദ്ര (63) W/o റാഫേൽ (late)
33. മണികണ്ഠൻ (22) S/o അച്ചുതൻ
34. റോസിൻ മേരി (54) W/o യേശയ്യ
35. കപിൽ ദേവ് (28) S/o യേശയ്യ
36. യേശയ്യ (58) S/o ചെല്ലയ്യ
37. സരസ്വതി ചെല്ലമ്മാൾ (60) W/o ചെല്ലയ്യ
38. ഗായത്രി (23) D/o ഗാന്ധിരാജ്
39. ലക്ഷണ ശ്രീ (7) D/o രാജ
40. അച്ചുതൻ @ ചുടല (52) S/o ഗോവിന്ദൻ
41. സഞ്ജയ് (14) S/o രവി
42. അഞ്ജുമോൾ (21) D/o ജോയിക്കുട്ടി
43. ഏസയ്യ (55)

---- facebook comment plugin here -----

Latest