Connect with us

Covid19

കര്‍ണാടകയില്‍ ആറാമതൊരു മന്ത്രിക്ക് കൂടി കൊവിഡ്; ഇത്തവണ ആരോഗ്യ മന്ത്രിക്ക്

Published

|

Last Updated

ബെംഗളൂരു  |കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ബെംഗളുരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലാണ് മന്ത്രി ഇപ്പോഴുള്ളത്. രോഗമുക്തി നേടി ഉടന്‍ കര്‍മനിരതനാകാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

യെദ്യൂരപ്പ മന്ത്രിസഭയില്‍ കൊവിഡ് ബാധിതനാകുന്ന ആറാമത്തെയാളാണ് ശ്രീരാമലു.

Latest