Connect with us

Kerala

പമ്പ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂരില്‍ നാലടി വെള്ളം ഉയര്‍ന്നേക്കും; 120ലേറെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Published

|

Last Updated

ചെങ്ങന്നൂര്‍ |  പമ്പാ ഡാം തുറന്നതിനാല്‍ ചെങ്ങന്നൂര്‍ പ്രളയ ഭീഷണിയില്‍. ചെങ്ങന്നൂരില്‍ നാലടി വരെ വെളളം ഉയരാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസും ദുരിതാശ്വാസ പ്രവര്‍ത്തകരും മെഡിക്കല്‍ ടീമുമെല്ലാം സജ്ജമായി കഴിഞ്ഞെന്നും സജി ചെറിയാന്‍ എം എല്‍ എ അറിയിച്ചു. 120ല്‍ അധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു കഴിഞ്ഞു. നൂറോളം ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ആളുകളെ മാറ്റിക്കഴിഞ്ഞു. പതിനായരക്കണക്കിന് ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റിയെന്നും സജി ചെറിയാന്‍ പറഞ്ഞു.

വൈകിട്ട് ഏഴ് മണിയോടെ പമ്പയിലെ ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ക്യാമ്പുകളിലും എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങളടക്കം എത്തിച്ചുകഴിഞ്ഞു. മെഡിക്കല്‍ ടീമിനെ സജ്ജരാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയുണ്ട്. 2018-ലെ അവസ്ഥ ഒരു കാരണവശാലും ഉണ്ടാകില്ല.

വാഹനങ്ങളെല്ലാം മാറ്റിക്കഴിഞ്ഞു. വീടുകളിലെപാസ്പോര്‍ട്ട്, റേഷന്‍കാര്‍ഡ് എന്നിവയൊക്കെ മാറ്റി.വളര്‍ത്തുമൃഗങ്ങളെ എല്ലാം മാറ്റിക്കഴിഞ്ഞു. അതിനാല്‍ ഭീതിയുടെ അന്തരീക്ഷം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.