Connect with us

National

കൊവിഡ് കെയര്‍ സെന്ററിലെ തീപ്പിടുത്തം: ഹോട്ടലിനെതിരേ കേസ്

Published

|

Last Updated

ഹൈദരാബാദ്| ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററിന് തീപ്പിടുത്തമുണ്ടായി 11 പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടല്‍ മാനേജ്‌മെന്റിനെതിരേ കേസെടുത്തു. ഒരു സ്വകാര്യ ഹോട്ടല്‍ പാട്ടത്തിനടെുത്താണ് കൊവിഡ് രോഗികളെ താമസിപ്പിച്ചിരുന്നത്. അപകടത്തില്‍ 11 പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു.

ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ പറയുന്നു. കൊവിഡ് രോഗികളെ താമസിപ്പിച്ചിരുന്ന ഹോട്ടലില്‍ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയെന്ന് ഫയര്‍ സേഫ്റ്റി ഡയറക്ടര്‍ ജയറാം നായിക് പറഞ്ഞു.

കൊവിഡ് രോഗികളെ താമസിപ്പിക്കാന്‍ സ്വകാര്യ ഹോട്ടല്‍ പാട്ടത്തിനെടുത്ത സ്വകാര്യ ആശുപത്രിക്കെതിരേയും കേസ് എടുത്തതായി സര്‍ക്കാര്‍ അറിയിച്ചു. ഹോട്ടലിനെ കൊവിഡ് സെന്ററാക്കി മാറ്റുന്നതിന് മുമ്പ് ആശുപത്രി അധികൃതര്‍ എന്‍ ഒ സി വാങ്ങിയിരുന്നില്ലെന്നും കൊവിഡ് ബാധിച്ച നിരവധി വി ഐ പികളെയാണ് ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ആവശ്യമായ അനുമതി ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും അപകടത്തിന് ശേഷമാണ് ഇത് മനസ്സിലായതെന്നും അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.