Connect with us

Kerala

പെട്ടിമുടി മണ്ണിടിച്ചില്‍; പത്ത് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 36 ആയി

Published

|

Last Updated

മൂന്നാര്‍ | ഇടുക്കി രാജമലയക്കടുത്തെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞ് കാണാതായവരിൽ 36 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച തിരച്ചിലില്‍ പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടടുത്തു. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തിച്ചില്‍ തുടരുന്നത്. പോലീസും ഡോഗ് സ്വകാഡും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ ഫോഴ്സ്- എന്‍ഡിആര്‍എഫ് ടീമുകള്‍ എട്ട് സംഘങ്ങളായിട്ടാണ് ഇന്ന് തെരച്ചില്‍ ആരംഭിച്ചത്.

മണ്ണുമാന്തി യന്ത്രങ്ങള്‍ കൂടുതലായി എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇടുക്കി എസ് പി കറുപ്പു സ്വാമി പറഞ്ഞു. മണ്ണിനിടയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരീശീലനം നേടിയ രണ്ട് പോലീസ് നായ്ക്കളെ പെട്ടിമുടിയില്‍ എത്തിച്ച് തിരച്ചില്‍ നടത്തി.

സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുവാനായി മുങ്ങല്‍ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് തിരിച്ചില്‍ പുരോഗമിക്കുന്നത്.

 

 

Latest