Connect with us

Covid19

40 ശതമാനം ആളുകളില്‍ രോഗലക്ഷണങ്ങളില്ല; ഇത് കൊവിഡിന്റെ അവസാനമായിരിക്കുമെന്ന് പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍| രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കണക്ക്. ഇത് കൊവിഡിനെ തുടച്ചുമാറ്റുന്നതിന് സഹായകമാകുമെന്ന് ഗവേഷക മോണിക്ക ഗാന്ധി. കൊവിഡുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് അവര്‍ ഇത് കണ്ടെത്തിയത്.

ബോസ്റ്റണിലെ ഒരു അഭയ കേന്ദ്രത്തിലെ 147 പേര്‍ക്ക് കൊവിഡ് ബാധിച്ചുവെങ്കിലും അതില്‍ 88 ശതമാനം പേര്‍ക്കും രോഗലക്ഷങ്ങളുണ്ടായിരുന്നില്ല. ടൈസണ്‍ ഭുഡ് ഫാമിലെ 481 പേര്‍ക്ക് കൊവിഡ് രോഗം കണ്ടെത്തി. എന്നാല്‍ അതില്‍ 95 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങള്‍ കാണിച്ചില്ലെന്ന് മോണിക്ക തന്റെ പഠനത്തില്‍ പറയുന്നു.

വിര്‍ജിനിയയില്‍ 3,277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിലും 96 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ലോകത്തെ മുഴുവന്‍ ഏഴ് മാസമായി പിടിച്ചുലച്ച കൊവിഡില്‍ 700,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഠിനമായി അസുഖം ബാധിച്ചവരുമായി അടുത്തിടപഴകിയ ആളുകള്‍ക്ക് പലപ്പഴും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. എന്ത്‌കൊണ്ടായിരിക്കും അവര്‍ക്ക് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ പോയതെന്ന് മോണിക്ക അന്വേഷണം നടത്തി.

ജനിതകഘടനയിലുള്ള വ്യത്യാസമോ അല്ലെങ്കില്‍ പ്രതിരോധ ശേഷി കൂടുതലുള്ളതിനാലാണോ എന്നും അവര്‍ പഠനത്തിന് വിധേയമാക്കി. ഉയര്‍ന്ന തോതിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികള്‍ നല്ലതാണ്. ഇത് വ്യക്തക്കും സമൂഹത്തിനും നല്ലതായിരിക്കുമെന്നും ഗാന്ധി പറയുന്നു.

Latest