Connect with us

Ongoing News

പാക് പോരാട്ട വീര്യത്തെ മറികടന്ന് ഇംഗ്ലണ്ട്

Published

|

Last Updated

മാഞ്ചസ്റ്റര്‍ | പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം. ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പാക് ബംളിംഗ് അറ്റാക്കിന് മുമ്പില്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ ഏഴാം വിക്കറ്റില്‍ വോക്‌സും ബട്‌ലറും ചേര്‍ന്ന് അപ്രതീക്ഷിതമായി വിജയത്തിലേക്ക് കൈപ്പിടിച്ച് കയറ്റുകയായിരുന്നു. സ്‌കോര്‍: പാകിസ്ഥാന്‍ 326 , 169, ഇംഗ്ലണ്ട്: 219, 277/7. ക്രിസ് വോക്സ് (പുറത്താവാതെ 84), ജോസ് ബട്ലര്‍ (75) റമ്#സും നേടി. ടെസ്റ്റില്‍ 103 റണ്‍സ് നേടുകയും നാല് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വോക്സാണ് മാന്‍ ഓഫ് ദ മാച്ച്.

പാക്കിസ്ഥാന്റെ 266 എന്ന രണ്ടാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടി ബാറ്റിംഗിനറങ്ങിയ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. ഒരുഘട്ടത്്തില്‍ അഞ്ചിന് 117 എന്ന നിലയില്‍ ആതിഥേയര്‍ പരുങ്ങി. പിന്നീട് ഒത്തുച്ചേര്‍ന്ന വോക്സ്- ബട്ലര്‍ സഖ്യത്തിന്റെ 139 റണ്‍സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 120 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെയാണ് വോക്സ് 84 റണ്‍സെടുത്തത്. ബട്ലര്‍ 107 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് 75 റണ്‍സെടുത്തത്. ബട്ലറേയും സ്റ്റുവര്‍ട്ട് ബ്രോഡിനേയും (7) യാസിര്‍ ഷാ മടക്കിയെങ്കിലും വോക്സ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്സ് 169ന് അവസാനിച്ചിരുന്നു. എട്ടിന് 137 എന്ന നിലയിലാണ് പാകിസ്ഥാന്‍ അഞ്ചാം ദിനം ആരംഭിച്ചത്. 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ സന്ദര്‍ശകര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടെ നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബ്രോഡ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് പാകിസ്ഥാന്റെ തകര്‍ച്ച വേഗത്തിലാക്കിയത്. 33 റണ്‍സ് നേടിയ യാസിര്‍ ഷാ ആയിരുന്നു പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.