Connect with us

Kerala

പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 'കേരളത്തിന്റെ സ്വന്തം സൈന്യം'

Published

|

Last Updated

പത്തനംതിട്ട |  മഴ കനക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാസംഘം പത്തനംതിട്ടയില്‍ എത്തി. കൊല്ലത്തെ മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ അടക്കം15 വള്ളങ്ങളാണ് അവിടെ എത്തിച്ചേര്‍ന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്വന്തം സുരക്ഷ അവഗണിച്ചു നാടിന്റെ രക്ഷക്കായി എത്തിച്ചേര്‍ന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. ഒത്തൊരുമിച്ചു ഈ വെല്ലുവിളികളെ നമുക്ക് മറികടക്കാം. സര്‍ക്കാര്‍ മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.