Connect with us

International

ജസീന്ത ആര്‍ഡേന്‍ ലോകത്തെ മികച്ച നേതാവ്

Published

|

Last Updated

ലണ്ടന്‍ | ലോകത്തെ ഏറ്റവും മികച്ച നേതാവായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ പിന്നിലാക്കിയാണ് ജസീന്ത ഒന്നാമതെത്തിയതെന്ന് പഠനം നടത്തിയ ലണ്ടന്‍ ആസ്ഥാനമായുള്ള ഡവലപ്പ്‌മെന്റ് അക്കാഡമി പറഞ്ഞു. കഴിഞ്ഞ 12 മാസമായി നടത്തിയ പഠനമാണിതെന്നും ഇവര്‍ അവകാശപ്പെട്ടു.
സഹാനുഭൂതി നിറഞ്ഞ നേതൃത്വ ശൈലിക്ക് ഉടമയാണ് ജസീന്ത. വൈകാരികമായ ആശയവിനിമയം ബലഹീനത കാണിക്കുന്നു എന്ന പൊതുവായ ധാരണയെ തിരുത്തി, പകരം മൃദുവായതും വൈകാരികവുമായ പക്വതയാര്‍ന്ന സ്പര്‍ശനത്തിലൂടെ പൊതുജനങ്ങളെ സമീപിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതായി പഠനം പറയുന്നു.

വെല്ലുവിളികളെ അതിജീവിക്കാനുമുള്ള കഴിവും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ ആത്മാര്‍ഥതയും ദയയും അനുകമ്പയും ഉള്ള വിശ്വസനീയവുമായ ഒരു പൊതുപ്രഭാഷകയായാണ് ജസീന്തയെ മറ്റു നേതാക്കളില്‍ നിന്നും വ്യത്യസ്തയാക്കുന്നതെന്ന് പഠനം പറയുന്നു.

 

 

Latest