Connect with us

National

എന്നും ഉയര്‍ന്നു പറക്കാന്‍ കൊതിച്ചു; അതേ പറക്കലിനൊടുവില്‍ വിധിക്ക് കീഴടങ്ങി സാത്തേ

Published

|

Last Updated

ന്യൂഡല്‍ഹി| ഒരിക്കല്‍ വിമാനദുരന്തത്തെ അതിജീവിച്ച് കൂടുതല്‍ ശക്തനായി തിരിച്ചെത്തിയ ദീപക് സാത്തക്ക് മരണം വിധിച്ചത് മറ്റൊരു വിമാന ദുരന്തത്തിലൂടെ. 1990ല്‍ വ്യോമസേനയിലായിരുന്ന സമയയത്ത് ഉണ്ടായിരുന്ന വിമാന അപകടത്തില്‍ പരുക്കേറ്റ് സേത്ത ആറ് മാസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അന്നത്തെ അപകടത്തില്‍ സേത്തയുടെ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹം വിമാനം പറത്തുമെന്ന് ആരും കരുതിയല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും പറക്കലിനോടുള്ള ആവേശവും വീണ്ടും അദ്ദേഹത്തെ പൈലറ്റ് കുപ്പായമണിയിച്ചുവെന്ന് ദീപക്കിന്റെ സഹോദരന്‍ നീലേഷ് സേത്ത പറയുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ മുന്‍ വിംഗ് കമാന്‍ഡര്‍ കൂടിയായിരുന്നു സേത്ത. ദീപക് മരിച്ചതായി വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ സഹോദരനും അതിനപ്പുറത്തേക്ക് നല്ലൊരു സുഹൃത്തുമായിരുന്നു അവനെന്ന് നീലേഷ് സേത്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

36 വര്‍ഷമായി അവന്‍ വിമാനം പറത്തുന്നു. എന്‍ ഡി എയില്‍ നിന്നാണ് അദ്ദേഹം പഠിച്ചിറിങ്ങിയത്. അവസാനമായി അവനോട് സംസാരിക്കുമ്പോള്‍ വന്ദേ ഭാരത് മിഷനെ കുറിച്ചാണ് ചോദിച്ചത്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള നമ്മുടെ നാട്ടുകാരെ കൊണ്ടുവരുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നാണ് ദീപക് പറഞ്ഞത്. ആ രാജ്യങ്ങളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കാത്തതിനാല്‍ നിങ്ങള്‍ അങ്ങോട്ട് പോകുമ്പോള്‍ വിമാനം ശൂന്യമായിരിക്കില്ലേയെന്ന് ദീപകിനോട് താന്‍ ചോദിച്ചിരുന്നു. തങ്ങള്‍ പഴങ്ങളും പച്ചക്കറികളും മരുന്നുകളും ഈ രാജ്യത്തേക്ക് കൊണ്ടുപോകുമെന്നും ഒരിക്കലും ഈ രാജ്യങ്ങളിലേക്ക് വിമാനം ശൂന്യമായി പോകില്ലെന്നുമായിരുന്നു ദീപകിന്റെ മറുപടി. ഇതായിരുന്നു തങ്ങളുടെ അവസാന സംഭാഷണമെന്ന് നീലേഷ് പറയുന്നു.

Latest