Connect with us

Kerala

കരിപ്പൂര്‍ വിമാന ദുരന്തം: പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി; രണ്ട് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച 17 പേരുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളിലെത്തിച്ചു. മുഹമ്മദ് റിയാസ്, സഹീര്‍ സയ്യിദ്്, മനാല്‍ അഹമദ്, ലൈലാബി, സാഹിറ ബാനു, രമ്യ മുരളീധരന്‍, ശാന്ത, ജാനകി, ശിവാത്മിക, സിനോബിയ, അസം മുഹമ്മദ്, ആയിഷ, ഷറഫുദീന്‍, രാജീവന്‍, അഖിലേഷ്, ഷിസ ഫാത്തിമ, ദീപക് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിച്ചത്. ഇതില്‍ മുഹമ്മദ് റിയാസ്, ലൈലാബി എന്നിവരുടെ മൃതദേങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

മറ്റ് മൃതദേഹങ്ങളും ഇവിടെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് മുന്നോടിയായി എല്ലാ മൃതദേഹങ്ങളും ആന്റിജന്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. മറ്റ് ആശുപത്രികളില്‍നിന്നും എത്തിച്ച ഒരു മൃതദേഹങ്ങളും ആന്റിജന്‍ പരിശോധന നടത്തിയ ശേഷമാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അപകടത്തില്‍ മരിച്ച സുധീര്‍ എന്ന യാത്രക്കാരന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ കൂട്ടംകൂടി നില്‍ക്കുന്നത് പോലീസ് ഇടപെട്ട് മാറ്റുന്നുണ്ട്. മന്ത്രി കെ ടി ജലീല്‍ മെഡിക്കല്‍ കോളജിലെത്തി ആവശ്യമായ നിര്‍ദേശങ്ങളും മറ്റും നല്‍കിയിരുന്നു.