Connect with us

National

ബി ജെ പി എം പിക്കെതിരേ 100 കോടിയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

Published

|

Last Updated

റാഞ്ചി| സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്നാരോപിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബി ജെ പി എം പി ഡോ. നിഷികാന്ത്് ദുബൈക്കെതിരേ 100 കോടിയുടെ മാനനഷ്ടക്കസേ് ഫയല്‍ ചെയ്തു. ഈ മാസം നാലിനാണ് ദുബൈക്കെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

എം പിയെ കൂടാതെ ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്ത്യ പ്രൈവറ്റ ലിമിറ്റഡ്, ഫേസ്ബുക്ക് ഇന്ത്യ ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മൂന്ന് പേര്‍ക്കെതിരേയും 100 കോടിയുടെ മാനനഷ്ടക്കേസ് ആണ് രജിസ്റ്റര്‍ ചെയ്തത്.

വിവിധ കാര്യങ്ങള്‍ ഉന്നയിച്ച് ഹേമന്ത് സോറനെ സാമൂഹിക മാധ്യമങ്ങളില്‍ ദുബൈ ആക്രമിക്കുകയാണ്. സോറന്‍ 2013ല്‍ യുവതിയെ മുംബൈയിലേക്ക് തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായാണ് ഏറ്റവും അടുത്തായി ദുബൈ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരേ നിയമപരമായി നീങ്ങുമെന്ന് സോറന്‍ പറഞ്ഞു.

ജൂലൈ 27 മുതലാണ് സോറനെതിരേ ദുബൈ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത്. പരാതി നല്‍കിയിട്ടും ട്വിറ്ററും ഫെയ്‌സ്ബുക്കും ഇത്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പിന്‍വലിച്ചില്ലെന്നും അതിനാലാണ് അവരെ പ്രതിചേര്‍ത്തതെന്നും സോറന്‍ പറഞ്ഞു.

ഇത് സംബന്ധിച്ച കേസില്‍ ഈ മാസം 22 ന് വാദം കേള്‍ക്കും. ഈ മാസം അഞ്ചിന് കേസില്‍ വാദം കേട്ടിരുന്നു. അതിന് തൊട്ടടുത്ത ദിവസവും ദുബൈ സാമൂഹികമാധ്യമങ്ങളിലൂടെ സോറനെ ആക്രമിച്ചിരുന്നു.