Connect with us

National

യു പി എസ് സി ചെയര്‍മാനായി പ്രൊഫസര്‍ പ്രദീപ് കുമാര്‍ ജോഷി നിയമിതനായി

Published

|

Last Updated

ഡല്‍ഹി| പ്രൊഫസര്‍ പ്രദീപ് കുമാര്‍ ജോഷിയെ യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ പുതിയ ചെയര്‍പേഴ്‌സണായി നിമിച്ചു. നിലവില്‍ യു പി എസ് സി അംഗമാണ് പ്രദീപ് കുമാര്‍ ജോഷി. ഛത്തീസ്ഗഡ് മുന്‍ പി എസ് സി ചെയര്‍മാനായിരുന്നു ഇദ്ദേഹം. നിലവില്‍ യു പി എസ് സി ചെയര്‍മാനായിരുന്ന അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ചയോടെ അവസാനിച്ചു.

2021 മെയ് 12 വരെയാണ് പുതിയ ചെയര്‍പേഴ്‌സണിന്റെ ചുമതല കാലാവധി. 2015ലാണ് പ്രദീപ് യു പി എസ് സി അംഗമായത്. നേരത്തേ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്ലാനിങ്ങ് അന്‍ഡ് അഡമിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്.

1977ല്‍ കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രദീപ് കുമാര്‍ ജോഷി 1981ല്‍ കാണ്‍പൂര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി ബിരുദവും നേടിയിട്ടുണ്ട്. 28 വര്‍ഷത്തിലേറെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 മുതല്‍ 2006 വരെ ജബല്‍പ്പൂരിലെ റാണി ദുര്‍ഗാവതി സര്‍വകലാശാലയില്‍ പ്രൊഫസര്‍, ഡീന്‍, ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഭീം സെയ്ന്‍ ബസ്സി, എയര്‍ മാര്‍ഷല്‍ എ.എസ് ഭോണ്‍സ്‌ലേ (റിട്ടയേഡ്), സുജാത മേത്ത, മനോജ് സോനി, സ്മിത നാഗരാജ്, എം സത്യവതി, ഭരത് ഭൂഷണ്‍ വ്യാസ്, ടി.സി.എ ആനന്ദ്, രാജിവ് നയന്‍ ചൗബെ എന്നിവരാണ് നിലവില്‍ യു പി എസ് സിയിലെ മറ്റ് അംഗങ്ങള്‍. പ്രദീപ് കുമാര്‍ ജോഷി ചെയര്‍പേഴ്‌സണാകുന്നതോടെ ഒരു ഒഴിവുവരും. സിവില്‍ സര്‍വീസസ് ഉള്‍പ്പെടെ കേന്ദ്രസര്‍വീസിലുള്ള വിവിധ പരീക്ഷകള്‍ നടത്തുന്നത് യു പി എസ് സിയാണ്.

---- facebook comment plugin here -----

Latest