Connect with us

Kerala

വിമാന അപകടത്തിന് ശേഷം കാണാതായ യാത്രക്കാരനെ കണ്ടെത്തി

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നയാളും പിന്നീട് കാണാതാവും ചെയ്ത യാത്രക്കാരനെ കണ്ടെത്തി. കുറ്റിപ്പുറം ചോയിമഠത്തില്‍ ഹംസയെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അപകടത്തിന് ശേഷം ഇദ്ദേഹത്തെ കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകരാണ് ഹംസയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇവര്‍ ആശുപത്രിയില്‍ നല്‍കിയ പേര് ജലീല്‍ എന്നായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനും ആളെ കാണാനില്ലെന്ന് പരാതിക്കും കാരണമായത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അത്ര തൃപ്തികരമല്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.