Connect with us

Kerala

മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി.പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. സുധീര്‍ വാര്യത്ത് എന്നയാള്‍ക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുക എന്ന് മന്ത്രി അറിയിച്ചു.

മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.