Connect with us

Kerala

ഭയാനക ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി; രക്ഷാപ്രവര്‍ത്തനം ധ്രുതഗതിയില്‍

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് കാതടിപ്പിക്കുന്ന ശബ്ദം കേട്ട് ദുരന്ത ഭൂമിയിലക്കേ് ആദ്യം ഓടിയത്തിയത് നാട്ടുകാര്‍. ശബ്ദം കേട്ട ഭാഗത്ത് എത്തയപ്പോള്‍ കണ്ടത് രണ്ട് ഭാഗമായി തകര്‍ന്നുകിടക്കുന്ന വിമാനം. പിന്നെ ഒന്നും നോക്കിയില്ല, അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. സ്വന്തമായി വാഹനങ്ങളുള്ളവര്‍ വാഹനങ്ങളില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും മുന്നില്‍ നിന്നു. ഔദ്യോഗികമായി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ രക്ഷാദൗത്യം ഏറ്റെടുത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.

അപകടവിവരം പുറത്തുവന്ന രണ്ട് മണിക്കൂര്‍ കൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തീകരിച്ചിരുന്നു. പിന്നീട് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കുറച്ച് നേരം നീണ്ടത്. അപടമുണ്ടായ ഉടന്‍ തന്നെ കൊഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടുമിക്ക ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും കരിപ്പൂരില്‍ കുതിച്ചെത്തി. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വേഗം കൂട്ടി.

കരിപ്പൂരിന് സമീപം കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്ഥി ചെയ്യുന്ന 13 ആശുപത്രികളിലാണ് പരുക്കേറ്റവരെ എത്തിച്ചത്. കൊണ്ടോട്ടിയിലേയും പുളിക്കലിലേയും ഫറോക്കിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലേക്കും നഗരത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും എത്തിക്കുകയായിരുന്നു.

ഇതിനിടയില്‍, ഒറ്റപ്പെട്ട കുട്ടികളെ കുറിച്ചും വിവരങ്ങള്‍ വന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടികളില്‍ പലരുടെയും മാതാപിതാക്കളെ തിരിച്ചറിയാനായത് വൈകിയാണ്.

Latest