Connect with us

Kerala

മുഖ്യമന്ത്രി ഇന്ന് കരിപ്പൂര്‍ സന്ദര്‍ശിക്കും

Published

|

Last Updated

തിരുവനന്തപുരം | വിമാദുരന്തമുണ്ടായ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദര്‍ശനം നടത്തും. ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്കാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗം കരിപ്പൂരില്‍ എത്തിച്ചേരുക.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍ നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാണ് കരിപ്പൂരില്‍ അപകടത്തില്‍പെട്ടത്. കനത്ത മഴയില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തില്‍ 17 പേര്‍ മരിച്ചു. 123 പേര്‍ക്ക്പരുക്കേറ്റു. ഇവരില്‍ 15 പേരുടെ നില ഗുരുതരമാണ്.