Connect with us

Kerala

കരിപ്പൂര്‍: കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേയുടെ ദൃശ്യങ്ങള്‍ വ്യക്തമാവാത്തത് അപകട കാരണം

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂരില്‍ വിമാനാപകടത്തിനിടയാക്കിയത് കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേയുടെ ദൃശ്യങ്ങള്‍ വ്യക്തമാവാത്തതു കൊണ്ടാണെന്ന് സൂചന. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിന് സാങ്കേതിക പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ലാന്‍ഡിംഗിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് 35 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

വിമാനത്തിന്റെ കോക്ക്പിറ്റ് മുതല്‍ ആദ്യത്തെ വാതില്‍ വരെയുള്ള മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കോക്ക്പിറ്റിന് തൊട്ടുപിന്നിലുള്ള ബിസിനസ് ക്ലാസിലുണ്ടായിരുന്നവരാണ് മരിച്ചവരും പരുക്കേറ്റവരും.