Connect with us

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതം

Published

|

Last Updated

ന്യൂഡല്‍ഹി | ഇടുക്കി പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. ദുരന്തം വേദനയുളവാക്കുന്നുവെന്നും ദുഖിതരായ കുടുംബങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരുക്കേറ്റവര്‍ക്കും പ്രധാനമന്ത്രി ധനസഹായം പ്ര്യഖ്യാപിച്ചുു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുക.