Connect with us

National

കനത്ത മഴ: കര്‍ണാടകയില്‍ നാശനഷ്ടം

Published

|

Last Updated

ബെംഗളൂരു| കനത്ത മഴയെ തുടര്‍ന്ന് കര്‍ണാടകയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടം. മണ്ണിടിച്ചിലും വൊള്ളപ്പൊക്കവും സ്ഥിതി കൂടുതല്‍ വളഷാക്കുന്നു. മലനാട്, തീരദേശ മേഖലകളിലെ പല സ്ഥലങ്ങളിലും പ്രളയമുണ്ടായി. ഇത് ജനജീവിതം ദുസ്സഹമാക്കിയതായി റിപ്പോര്‍ട്ട്. ഈ മേഖലകളിലെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടരേഖക്ക് മുകളിലായി.

കുടക്, ചിക്കമംഗളൂരു ജില്ലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായാതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡാമില്‍ നിന്ന് ജലം തുറന്ന് വിടുന്നതും കൃഷ്ണ നദിയില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്നും ബെല്‍ഗാവി ജില്ലയില്‍ പ്രളയത്തിന് സാധ്യതയുണ്ടെന്നും ജില്ലാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. താഴന്ന പ്രദേശങ്ങളും നിരവധി കൃഷിയിടങ്ങളെ വെള്ളത്തിനിടിയിലായി. അലാമട്ടി, കബനി തുടങ്ങിയ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ തുറന്നു വിട്ടു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ കുടക് ജില്ല മന്ത്രി വി സോമണ്ണ സന്ദര്‍ശിച്ചു. കാവേരി നദ കരകവിഞ്ഞ് ഒഴുകി. ഭാഗമണ്ഡല ക്ഷേത്രത്തില്‍ വെള്ളം കയറി. ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സം നേരിടുകയാണ്. ബുധനാഴ്ച രാത്രി ബ്രഹ്മഗിരി കുന്നുകളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ പുരോഹിതന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കായി ദേശീയ ദുരന്ത നിവാരണ സേന തിരച്ചില്‍ തുടരുകയാണ്.

കാലാവസ്ഥാ വ്യതിയാനവും മഴയും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest