Connect with us

Covid19

സെപ്തംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറന്നേക്കും; രണ്ട് ഷിഫ്റ്റുകൾ പരിഗണനയിൽ

Published

|

Last Updated

ന്യൂഡൽഹി| രാജ്യത്ത് അടുത്ത മാസം ഒന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയേക്കുമെന്ന് സൂചന. സെപ്തംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാണ് സ്‌കൂളുകൾ തുറക്കുക. ഇത് സംബന്ധിച്ച് ഈ മാസം അവസാനം പുറത്തിറക്കിയേക്കും.

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ചുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം ചർച്ച ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ 10,11, 12 ക്ലാസുകളായിരിക്കും തുറക്കുക. മാസത്തിലെ ആദ്യ 15 ദിവസമായിരിക്കും ഇവർക്ക് ക്ലാസ്. തുടർന്ന് ആറ് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ തുറക്കും. സ്‌കൂളിൽ ഓരോ തലത്തിലും നാല് ഡിവിഷനുകൾ ഉണ്ടെങ്കിൽ രണ്ട് ഡിവിഷന് ഒരു സമയവും മറ്റ് രണ്ട് ഡിവിഷന് വേറെ സമയവുമാകും ക്ലാസുകൾ നടപ്പാക്കുക.അതേസമയം അസംബ്ലി, കായിക മത്സരങ്ങൾ എന്നിവ ആദ്യഘട്ടത്തിൽ അനുവദിച്ചേക്കില്ല. സ്‌കൂളുകൾ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകൾ ഉടൻ തുറക്കാൻ സാധ്യത ഇ ല്ലെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Latest