Connect with us

Gulf

ബൈറൂത്ത് സ്‌ഫോടനത്തിന് മുമ്പും ശേഷവും; ഖലീഫ സാറ്റ് ചിത്രങ്ങൾ പകർത്തി

Published

|

Last Updated

ദുബൈ | ബൈറൂത്തിൽ സ്‌ഫോടനം നടക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ആകാശത്തു നിന്നും യു എ ഇയുടെ ഖലീഫ സാറ്റ് പകർത്തി. ഇത് ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചു. സ്‌ഫോടനത്തിൽ ഉണ്ടായ നാശത്തിന്റെ വ്യാപ്തി ചിത്രം എടുത്തുകാണിക്കുന്നു.

ആഗസ്റ്റ് നാലിന് ഉണ്ടായ സ്‌ഫോടനത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി, 135 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ബൈറൂത്ത് തുറമുഖം തുടച്ചുനീക്കപ്പെട്ട നിലയിലാണുള്ളത്. യു എ ഇ അടക്കം പല രാജ്യങ്ങളും സഹായമെത്തിക്കുന്നു.

---- facebook comment plugin here -----

Latest