Connect with us

National

മഹാരാഷ്ട്രയിലെ പഞ്ചഗംഗ നദി കരകവിഞ്ഞു; 1,750 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

Published

|

Last Updated

ഖോലാപൂര്‍| മഹാരാഷ്ട്രയിലെ ഖോലാപൂര്‍ ജില്ലയിലെ പഞ്ചഗംഗ നദി അപകട ലെവലും കടന്ന് വെള്ളം ഉയര്‍ന്നുവെങ്കിലും അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതിനാല്‍ ജലനിരപ്പ് ഉയരുന്നത് മന്ദഗതിയിലാണെന്ന് അധികൃതര്‍ പറഞ്ഞു.

പഞ്ചഗംഗയിലെ രാജാറാം അണക്കെട്ടില്‍ വെള്ളിയാഴ്ച രാവിലെ 44.7 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇത് അപകടപരിധിക്ക് മുകളിലാണ്. ജില്ലയില്‍ മഴയുടെ തീവ്രത കുറഞ്ഞുവെങ്കിലും ഇടക്കിടക്ക് മഴ പെയ്യുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഖോലാപൂരിലെ ഭോഗ്വതി നദിയില്‍ പണിത ഡാമിന്റെ നാല് ഷട്ടറാണ് തുറന്ന് വിട്ടത്. വെള്ളം അപകട പരിധിക്ക് മുകളിലായതിനെ തുടര്‍ന്ന് 23 ഗ്രാമങ്ങളില്‍ നിന്ന് 1,750 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായി ജില്ലാ കല്കടര്‍ അറിയിച്ചു. ഖോലാപൂരില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചതായും കലക്ടര്‍ അറിയിച്ചു.

Latest