Connect with us

Kerala

പട്ടാമ്പിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് 70കാരന്‍ മരിച്ചു

Published

|

Last Updated

പാലക്കാട്|  കനത്ത മഴയെ തുടര്‍ന്ന് പട്ടാമ്പിയില്‍ വീടിന്റെ ചുമര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പട്ടാമ്പി പോക്കുപടി കൂടമംഗലത്ത് മൊയ്തീന്‍ (70) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. വീട്ടില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. പാലക്കാട് ജില്ലയിലെങ്ങും കനത്ത മഴ തുടരുകയാണ്. ഭാവനാപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുഴ ഡാം പരിസരത്തും കനത്ത മഴ തുടരുന്നുണ്ട്.

വെള്ളംകുത്തി ഒലിച്ച് എത്തിയതിനെ തുടര്‍ന്ന് പെരിയാറില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. ആലുവ മണപ്പുറത്ത് വെള്ളം കയറി. ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്. ഏലൂര്‍ ഇടമുളയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 32 കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി. അതേസമയം, ജനതപ്പടിയിലും മൈലാടിയിലും ചാലിയാറില്‍ നിന്ന് വെള്ളം കയറി. മാനന്തവാടി അഗ്‌നിരക്ഷാനിലയത്തില്‍ വെള്ളം കയറി. മുത്തങ്ങ പൊന്‍കുഴിയില്‍ വെള്ളപ്പൊക്കം ഉണ്ടായി.