Connect with us

Gulf

ബൈറൂത്തിലെ സ്‌ഫോടന സ്ഥലം ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശിച്ചു

Published

|

Last Updated

ബൈറൂത്ത് | ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തില്‍ തകര്‍ന്ന ലെബനനിലെ തുറമുഖ പ്രദേശം ഫ്രഞ്ച് പ്രസിഡന്റ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ബെയ്റൂത്തിലെത്തി. തലസ്ഥാനത്തെ അന്താരാഷ്ര വിമാനത്താവളത്തിലെത്തിയ പ്രസിഡന്റിനെ ലെബനന്‍ പ്രസിഡന്റ് മൈക്കല്‍ ഔണ്‍ സ്വീകരിച്ചു. തുടര്‍ന്ന് തുറമുഖ നഗരത്തിലെത്തിയ അദ്ദേഹം സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച ശേഷം ലബനന്‍ പ്രസിഡന്റുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രസിഡന്റിനെകൂടാതെ സ്പീക്കര്‍ നബിഹ് ബെറി, പ്രധാനമന്ത്രി ഹസ്സന്‍ ദായിബ് എന്നിവരുമായും ഫ്രഞ്ച് പ്രസിഡന്റ് കൂടിക്കാഴ്ച. സ്‌ഫോടനം നടന്നതിന് ശേഷം ആദ്യമായാണ് ഒരു വിദേശ രാജ്യ പ്രധിനിധി ലെബനോന്‍ സന്ദര്‍ശിക്കുന്നത്. ലബനന്‍ തനിച്ചല്ലെന്നും ലോകം അവര്‍ക്കൊപ്പമുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.