Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചേര്‍ത്തല സ്വദേശി

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത വൃക്കരോഗവും പ്രമേഹവും രക്തസമ്മര്‍ദവും ബാധിച്ചിരുന്ന പുരുഷോത്തമനെ ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചവരുടെ എണ്ണം നാലായി.

ജൂലൈ 31ന് മരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് രണ്ടിന് മരിച്ച കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), അഞ്ചിന് മരിട്ട തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റിവാണ്. ഇന്നാണ് ഇവരുടെ ഫലം ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 97 ആയി.