Connect with us

National

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാർസൽ ട്രെയിൻ നാളെ മുതൽ

Published

|

Last Updated

ന്യൂഡൽഹി| രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാർസൽ ട്രെയിൻ നാളെ മുതൽ മഹാരാഷ്ട്രയിലെ ദേവ്‌ലാലിക്കും ബിഹാറിലെ ദാനാപൂരിനും ഇടയിൽ ഓടിത്തുടങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. നാളെ രാവിലെ 11ന് ദേവ്‌ലാലിലേക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം വൈകീട്ട് 6.45ന് ദാനാപൂരിലെത്തും.

പഴങ്ങൾ, പച്ചക്കറികൾ എന്നിവയുമായി 32 മണിക്കൂറിനുള്ളിൽ ഏകദേശം 1,519 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിനിന് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. സാധാരണ യാത്രികർക്ക് ഇതിൽ പ്രവേശനമുണ്ടാകില്ല. കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ കോൺഫറൻസിംഗ് വഴി പാർസൽ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.

ഈ വർഷത്തെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമലാ സീതാരാമൻ കിസാൻ റെയിൽ പദ്ധതിയെക്കുറിച്ച് പരാമർശിച്ചിരുന്നു.

---- facebook comment plugin here -----

Latest