Connect with us

National

കനത്ത മഴ: ഗോവയില്‍ തുരങ്കം തകര്‍ന്ന് വീണു; നിരവധി ട്രെയിനുകള്‍ വഴി തിരച്ചുവിട്ടു

Published

|

Last Updated

പനജി| കനത്ത മഴയെ തുടര്‍ന്ന് ഗോവയിലെ പെര്‍നേമിലെ തുരങ്കഭിത്തി അഞ്ചമീറ്ററോളം തകര്‍ന്ന് വീണു. ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂട്ടിലെ നിരവധി ട്രെയിനുകള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ലോണ്ട വഴി തിരിച്ചു വിടേണ്ടി വന്നതായി അധികൃതര്‍ പറഞ്ഞു.

ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റെയില്‍പാത പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വക്താവ് ബാബന്‍ ഗട്ടേ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചതായും ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടതല്ലാതെ ഒരു ട്രെയിന്‍ പോലും റദ്ധാക്കിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എറണാകുളം-ഹസ്‌റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ഫാസറ്റ് സ്‌പെഷ്യല്‍ എക്‌സപ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ ലോക്മാന്യക് തിലക് സ്‌പെഷ്യല്‍ എക്‌സപ്രസ്, രാജധാനി എക്‌സ്പ്രസ്, ഹസ്‌റത്ത് -നിസാമുദ്ധീന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് എന്നി ട്രെയിനുകളാണ് വഴി തിരിച്ചുവിട്ടത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടര്‍ച്ചായി പെയ്യുന്ന മഴയില്‍ ഗോവയിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.