Connect with us

Gulf

ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ യു എ ഇയിൽ വരാൻ കഴിയുന്നില്ല; നിരാശ

Published

|

Last Updated

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുഹമ്മദ് നിഹാലിന് ദുബൈയിലേക്ക് യാത്രാനുമതി നൽകിക്കൊണ്ട് പാസ്‌പോർട്ടിൽ പതിച്ച എമിഗ്രേഷൻ സീലിനു മുകളിൽ, യാത്ര റദ്ദാക്കിക്കൊണ്ട് ‘ക്യാൻസൽ” മുദ്ര പതിച്ച നിലയിൽ

ദുബൈ | ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സന്ദർശക വിസയിൽ വരാൻ അനുമതിയില്ലാത്തത് നിരവധി പേരെ വിഷമത്തിലാക്കി. സന്ദർശക വിസയിൽ യു എ ഇയിൽ എത്താൻ നാട്ടിൽ നിരവധി പേർ വിമാന ടിക്കറ്റെടുക്കുകയും പി സി ആർ പരിശോധനക്ക് വിധേയരാവുകയും ചെയ്തിരുന്നു. ഷാർജയിലുള്ള ഡോ. മുബാറക്കിന്റെ മകൻ മുഹമ്മദ് നിഹാൽ കോഴിക്കോട് നിന്ന് ഫ്ളൈ ദുബൈയിൽ യാത്ര ചെയ്യാനിരുന്നതാണ്. ബോർഡിങ് പാസ്, എമിഗ്രേഷൻ സ്റ്റാമ്പ് കഴിഞ്ഞതിനു ശേഷമാണ് യാത്ര നിഷേധിക്കപ്പെട്ടത്.

തൃശൂരിലെ ഷംനക്കും സമാന അനുഭവമുണ്ടായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അനുവദിച്ച വിസയുമായാണ് വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ ഭരണകൂടത്തിന്റെ നിരുത്തരവാദിത്തമാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് സ്മാർട് ട്രാവൽസ് എം ഡി അഫി അഹ്്മദ് ചൂണ്ടിക്കാട്ടി.
വിമാനത്തിൽ കയറ്റാൻ ഫ്ളൈ ദുബൈ അധികൃതർ തയാറായിരുന്നു. എന്നാൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തി യാത്ര തടസപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ പുതിയ നിയമ പ്രകാരം ആർക്കും ഇന്ത്യ വിട്ടു പോകാൻ കഴിയില്ല എന്നതാണ് കാരണമായി പറഞ്ഞത്.

ഗൾഫിൽ കുടുംബമുള്ള പല കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിനും മറ്റും നാട്ടിലാണ്. ഇവർക്ക് യു എ ഇ യിലേക്കെത്താൻ കഴിയാത്തത് രണ്ടിടങ്ങളിലും മാനസിക വിഷമത്തിനു കാരണമാകുന്നു. അതേസമയം യു എ ഇ താമസ വിസയുള്ളവർക്കു യാത്ര തടസ്സമില്ല.

Latest