Connect with us

National

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടണ്ടെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി| യു എന്‍ സുരക്ഷാ സമതിയില്‍ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്താനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ എതിര്‍ത്തു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടണ്ട ആവശ്യമില്ലെന്ന് ഇന്ത്യ അറിയിച്ചു.

ഇന്ത്യന്‍ കേന്ദ്രഭരണപ്രദേശമായ ജമ്മുകശ്മീരിനെ സംബന്ധിച്ച് ചൈന യു എന്‍ സുരക്ഷാ സമിതിയില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീര്‍ പ്രശ്‌നം യുഎന്‍ സമതിയില്‍ ചൈന ഉന്നയിക്കാന്‍ ശ്രമിക്കുന്നത് ഇത് ആദ്യമായല്ല.

മുന്നത്തെ പോലെ തന്നെ ചൈനയുടെ ഈ ശ്രമത്തിന് അന്തരാഷട്ര സമൂഹത്തിന്റെ പിന്തുണ വളരെ കുറവായിരുന്നവെന്നും മന്ത്രാലയം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ചൈന ശരിയായ നിഗമനത്തില്‍ എത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈനയുടെ ഇടപടെലിനെ നിരാകരിക്കുന്നവെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

Latest