Connect with us

Kerala

മുന്‍ എംഎല്‍എ പി നാരായണന്‍ അന്തരിച്ചു

Published

|

Last Updated

കൊച്ചി | മുന്‍ എംഎല്‍എ യും സിപിഐ നേതാവുമായിരുന്ന പി നാരായണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് വൈക്കം നഗരസഭ ശ്മശാനത്തില്‍.

1998 ലെ ഉപതെരഞ്ഞെടുപ്പില്‍ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നാരായണന്‍ ആദ്യം നിയമസഭയില്‍ എത്തിയത്. പിന്നീട് 2001 ലെ തെരഞ്ഞെടുപ്പിലും വൈക്കത്തുനിന്ന് വിജയിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം, വൈക്കം നഗരസഭ വൈസ് ചെയര്‍മാന്‍, സി പി ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിചിട്ടുണ്ട്.