Connect with us

Gulf

സ്‌ഫോടനം: ലെബനാന് ഐക്യദാര്‍ഢ്യമുവായി അറബ് രാജ്യങ്ങള്‍

Published

|

Last Updated

ബൈറൂത്ത് | ബൈറൂത്ത് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ വിറങ്ങലിച്ച ലെബനാന് അറബ് രാജ്യങ്ങളുട െഐക്യദാര്‍ഢ്യം. സഹായങ്ങളുമായി വിവിധ രാജ്യങ്ങള്‍ രംഗത്ത് വന്നു.

സഊദി അറേബ്യ

ബെയ്‌റൂത്ത് തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും, സഹോദര ജനതക്ക് പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായും സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

യു.എ.ഇ

ലെബനന്‍ ജനതയ്ക്ക് ആശ്വാസവുമായി യു.എ.ഇയും രംഗത്തെത്തി. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തങ്ങള്‍ ലെബനന്‍ ജനതയ്ക്കൊപ്പം നില്‍ക്കുന്നതായി അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദും ,യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദും ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ ഹൃദയം ബെയ്‌റൂത്തിനോടും അവിടുത്തെ ജനങ്ങളോടും കൂടെയാണെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

കുവൈറ്റ്

ലെബനാനിലെ സഹോദരങ്ങള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ കുവൈത്ത് ഡെപ്യൂട്ടി രാജകുമാരനും കിരീടാവകാശിയുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജബീര്‍ അല്‍ സബ ഉത്തരവിട്ടു. ബെയ്റൂത്തിലെ കുവൈറ്റ് എംബസിയോട് രാജ്യത്ത് കഴിയുന്ന മുഴുവന്‍ കുവൈറ്റ് പൗരന്മാരോടും പരമാവധി മുന്‍കരുതല്‍ സ്വീകരിക്കാനും നിദ്ദേശം നല്‍കി

ജോര്‍ദാന്‍

സ്ഫോടനത്തെത്തുടര്‍ന്ന് ലെബനാന് ആവശ്യമായ ഏത് സഹായവും നല്‍കാന്‍ തങ്ങളുടെ രാജ്യം തയ്യാറാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി പറഞ്ഞു.

---- facebook comment plugin here -----

Latest