Connect with us

International

ബെയ്‌റൂത്ത് സ്‌ഫോടനം: ഭവനരഹിതരായത് രണ്ട് ലക്ഷത്തിലധികം പേർ

Published

|

Last Updated

ബെയ്‌റൂത്ത്| കഴിഞ്ഞ ദിവസം രാജ്യത്തുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട് ലക്ഷത്തിലധികം പേർ ഭവനരഹിതരായതായി റിപ്പോർട്ട്. 100 പേർ കൊല്ലപ്പെടുകയും 4,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് രാജ്യത്ത് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലെബനൻ പ്രസിഡന്റ് മൈക്കൽ ഔൺ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു.

സ്‌ഫോടനത്തിന്റെ ആഘാതം തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലും വ്യാപക നഷ്ടമുണ്ടാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 2,00,000 മുതൽ 2,50,000 വരെ ആളുകൾ ഭവനരഹിതരായതായും അവർക്ക് അടിസ്ഥാനസൗകര്യങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നും ഗവർണർ മർവാൻ അബൂദ് പറഞ്ഞു.

സ്‌ഫോടനത്തിന്റെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആറ് വർഷമായി തുറമുഖത്തെ ഒരു വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 2,750 ടൺ കണ്ടുകെട്ടിയ അമോണിയം നൈട്രേറ്റാകാം സ്‌ഫോടനത്തിന് ഇടയാക്കിയതെന്നാണ് അധികൃതർ കരുതുന്നത്.

Latest