National
ശ്രീരാമൻ നീതിയുടെ പ്രതീകമെന്ന് ശശി തരൂർ
 
		
      																					
              
              
            ന്യൂഡൽഹി| യു പിയിലെ ക്ഷേത്ര നഗരമായ അയോധ്യയിൽ ഭൂമി പൂജക്ക് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബലും ശശി തരൂരും ട്വീറ്റുമായി രംഗത്ത്. എല്ലാവർക്കും നീതി, ധാർമിക കൃത്യതയും ധൈര്യവും ഇതെല്ലാമാണ് ശ്രീരാമന്റെ പ്രതീകങ്ങളെന്ന് കോൺഗ്രസ് എം പി ശശി തരൂർ പറഞ്ഞു. ഈ ഇരുണ്ട കാലത്ത് ഇത്തരം മൂല്യങ്ങൾക്ക് വളരെയധികം പ്രധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങൾ പകർന്നുനൽകിയാൽ മതഭ്രാന്തിനും വർഗീയതക്കും ഇവിടെ യാതൊരു സ്ഥാവനുമുണ്ടാകില്ലെന്നും തരൂർ പറഞ്ഞു.
അതേസമയം ഭൂമി പൂജയെ നേരിട്ട് പരാമർശിക്കാതെ വിശ്വാസത്തിലൂന്നിയാണ് കപിൽ സിബലിന്റെ ട്വീറ്റ്. ചില കാര്യങ്ങൾ വിധി പോലെ നടക്കുമെന്ന് സിബൽ ട്വീറ്റിൽ കുറിച്ചു. ചില ചരിത്രപരമായ കാര്യങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ തന്നെ നിർണയിക്കുമെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

