Connect with us

Malappuram

സജീഷിന്റെ തൈകൾ ഇനി മഅ്ദിൻ കൃഷിഭൂമിയിൽ വളരും

Published

|

Last Updated

മഅ്ദിൻ ഗ്രീൻ ടാർഗറ്റ് പദ്ധതിയിൽ പങ്കാളികളായ കോട്ടുമല സാന്ത്വനം ക്ലബ് പ്രവർത്തകർക്ക് കെൽട്രോൺ അസി. മാനേജർ സജീഷ് നൽകിയ തൈകൾ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഏറ്റുവാങ്ങുന്നു

മലപ്പുറം | കൊവിഡ് കാലത്ത് തുടക്കം കുറിച്ച മഅ്ദിൻ ഗ്രീൻ ടാർഗറ്റ് പദ്ധതിയിൽ പങ്കാളിയായി കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജറും വേങ്ങര സ്വദേശിയുമായ സജീഷ്.
കോട്ടുമല എസ് വൈ എസ് സാന്ത്വനം ക്ലബ് പ്രവർത്തകർ മഅ്ദിൻ കൃഷി ഭൂമിയിൽ വിവിധ വിത്തുകളിറക്കുന്നതിന്റെ ഭാഗമായി ഞാവൽ, നാരകം, പപ്പായ, മാവ് എന്നീ ഇനങ്ങളിൽ പെട്ട തൈകളാണ് സജീഷ് സാന്ത്വനം പ്രവർത്തകർക്ക് കൈമാറിയത്. അദ്ദേഹം നൽകിയ തൈകൾ മഅ്ദിൻ എജ്യുപാർക്കിലെ വിശാലമായ കൃഷിഭൂമിയിൽ നട്ട് കോട്ടുമല സാന്ത്വനം പ്രവർത്തകരുടെ കൃഷി പ്രവൃത്തികളുടെ ഉദ്ഘാടനം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു.

പരമ്പരാഗത കൃഷിരീതികൾ സമൂഹത്തിന് പകർന്ന് നൽകുന്നതിന് ഇക്കാലത്ത് വളരെ വലിയ പ്രസക്തിയുണ്ടെന്നും കൊവിഡ് മഹാമാരിയുടെ നിരാശയിൽ കഴിയുന്നവരെ പ്രചോദിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നും സജീഷ് നൽകിയ തൈകൾ മത സൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ ചിഹ്നമായി മഅ്ദിൻ ക്യാമ്പസിൽ വളരുമെന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം എം കെ എം സ്വഫ്‌വാൻ, മുസ്തഫ ഹാജി, ശക്കീർ സഖാഫി കോട്ടുമല, മഅ്ദിൻ ഗ്രീൻ ടാർഗറ്റ് കോ-ഓർഡിനേറ്റർ അബ്ദുല്ല ഹാജി മേൽമുറി, കേരള മുസ്്ലിം ജമാഅത്ത് ഊരകം സർക്കിൾ ഉപാധ്യക്ഷൻ എം പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ, എസ് വൈ എസ് ഊരകം സർക്കിൾ പ്രസിഡന്റ് നസീർ സഖാഫി, ഹസ്സൻ നിസാമി, ഉനൈസ് മുസ്്ലിയാർ എന്നിവർ മഅ്ദിൻ എജ്യുപാർക്കിൽ കാർഷിക പ്രവൃത്തികൾക്ക് നേതൃത്വം നൽകി.

Latest