Connect with us

Covid19

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന് കൊവിഡ്  

Published

|

Last Updated

ന്യൂഡൽഹി| കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച മന്ത്രിയെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ധർമേന്ദ്ര പ്രധാന്റെ ജീവനക്കാരിൽ ഒരാൾക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാൻ.

കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം താൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതായി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. എല്ലാ മന്ത്രിമാരോടും കൊവിഡ് പരിശോധനാ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest