രാജ്യസഭാ സീറ്റ് എല്‍ ജെ ഡിക്കു തന്നെ; ഇടതു മുന്നണിയില്‍ ധാരണ

Posted on: August 4, 2020 9:49 pm | Last updated: August 4, 2020 at 9:49 pm

തിരുവനന്തപുരം | എം പി വീരേന്ദ്ര കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റില്‍ എല്‍ ഡി എഫില്‍ നിന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. സീറ്റ് എല്‍ ജെ ഡിക്കു നല്‍കാന്‍ ഇടതു മുന്നണിയില്‍ ധാരണയായിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും. രാജ്യസഭാ സീറ്റ് സംബന്ധിച്ച് ചൊവ്വാഴ്ച സി പി എം, സി പി ഐ നേതാക്കളുമായി എല്‍ ജെ ഡി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സീറ്റില്‍ വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രേയാംസ്‌കുമാറിനെ മത്സരിപ്പിക്കാനാണ് എല്‍ ജെ ഡി തീരുമാനം.

ഈ മാസം 24 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഒരു വര്‍ഷവും എട്ട് മാസവുമാണ് ഒഴിവു വന്ന സീറ്റില്‍ അവശേഷിക്കുന്ന കാലാവധി.