Connect with us

National

ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയുള്ള പാക് ഭൂപടം: പാകിസ്ഥാന്റേത് പരിഹാസ്യങ്ങളായ വാദങ്ങളെന്ന് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ ശക്തമായ എതിര്‍പ്പുമായി ഇന്ത്യ രംഗത്ത്. പാകിസ്ഥാന്റെ നടപടി രാഷ്ട്രീയ അസംബന്ധമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രദേശങ്ങള്‍ക്ക് അവകാശപ്പെടാനാവാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ് പാകിസ്ഥാന്‍. പരിഹാസ്യമായ ഈ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ അന്താരാഷ്ട്ര വിശ്വാസ്യതയോ ഇല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു.

പാകിസ്ഥാന്റെ ഈ പുതിയ ശ്രമം അതിര്‍ത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്ന പാകിസ്ഥാന്റെ ആസക്തിയുടെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്നതാണെന്നും ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു

Latest