Connect with us

Saudi Arabia

ജിസാനില്‍ കനത്ത മഴ; പല റോഡുകളും താത്കാലികമായി അടച്ചു

Published

|

Last Updated

ജിസാന്‍  | സഊദിയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ ശക്തമായ മഴയും പൊടിക്കാറ്റും. പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ കാറ്റോടുകൂടിയ മഴയാണ് ലഭിച്ചത്. കനത്ത മഴയില്‍ മിക്ക താഴ്‌വരകളിലും നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട് .കനത്ത ചൂടില്‍ മഴ ലഭിച്ചത് ഏറെ ആശ്വാസമായിട്ടുണ്ട്,

ചില പ്രദേശങ്ങളില്‍ റോഡുകളിലൂടെ മഴ വെള്ളം ഒഴുകിയതോടെ വാഹന ഗതാഗതവും തടസ്സപ്പെട്ടതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പല റോഡുകളും താത്കാലികമായി അടക്കുകയും ചെയ്തതായി ജിസാന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹ്യ അല്‍ ഗാമി പറഞ്ഞു

നേരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മേഖലയില്‍ കനത്ത കാറ്റോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതോടെ കനത്ത മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചിരുന്നതെന്നും ആളപായമൊയൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും വക്താവ് പറഞ്ഞു . അടുത്ത ആഴ്ച്ച വരെ പ്രദേശങ്ങളില്‍ പരക്കെ മഴക്ക് സാധ്യതയുണ്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്