Connect with us

Covid19

കൊവിഡ് ചികില്‍സയിലിരിക്കെ പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍ മരിച്ചു

Published

|

Last Updated

ജിദ്ദ  |കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി ജിദ്ദയില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊവിഡ് പോസിറ്റീവ് ആയിരുന്നു. പെരിന്താറ്റിരി പോത്തുകുണ്ടിലെ പരേതരായ തൊടുമണ്ണില്‍ പടിഞ്ഞാറേതില്‍ അലവിക്കുട്ടി മാസ്റ്ററുടെയും കുഞ്ഞീരുമ്മയുടെയും മകന്‍ പടിഞ്ഞാറേതില്‍ സഫറുള്ള എന്ന ബാപ്പുട്ടി (57) യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജിദ്ദ ജാമിഅ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ മരിച്ചത്. ജിദ്ദാ പെരിന്താറ്റിരി പ്രവാസി സംഘം വൈസ് പ്രസിഡണ്ടാണ് സഫറുല്ല.

33 വര്‍ഷമായി പ്രവാസിയായ ബാപ്പുട്ടി കഴിഞ്ഞ 14 വര്‍ഷമായി സഊദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്നു. 8 മാസം മുമ്പാണ് അവധിയില്‍ പോയി ജിദ്ദയില്‍ തിരിച്ചെത്തിയത്. ഈ മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്).
മക്കള്‍: ഫാസില്‍, ഹിബ.
മരുമകന്‍ : ഷമീം (പാണക്കാട്).
സഹോദരങ്ങള്‍: മൊയ്തു, അസ്മാബി, തിത്തീബി.
ഖബറടക്കം ജിദ്ദയില്‍ നടത്തും

---- facebook comment plugin here -----

Latest