Connect with us

Kerala

മത്സ്യബന്ധനത്തിന് പോകാറായില്ല; അനുമതി മൂന്നു ദിവസത്തേക്ക് മാറ്റി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മത്സ്യബന്ധനത്തിനുള്ള പുനരാനുമതി മൂന്ന് ദിവസത്തേക്ക് മാറ്റി. ആഗസ്റ്റ് അഞ്ചില്‍ നിന്ന് ഏഴിലേക്കാണ് കൊവിഡ് പ്രതിരോധ നടപടികള്‍ പാലിച്ചുള്ള അനുമതി മാറ്റിയതെന്ന് ഫിഷറീസ് ഡയറക്ടര്‍ എം ജി രാജമാണിക്യം അറിയിച്ചു.

കനത്ത കാറ്റിനും മഴക്കുമുള്ള സാധ്യത കണക്കിലെടുത്ത് ആഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥ, ദുരന്ത നിവാരണ വകുപ്പുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സ്യബന്ധന അനുമതി തീയതിയില്‍ മാറ്റം വരുത്തിക്കൊണ്ട് ഉത്തരവായത്.