Connect with us

Kerala

സിവിൽ സർവീസ് പരീക്ഷാ ഫലം: ആദ്യ നൂറിൽ പത്ത് മലയാളികൾ

Published

|

Last Updated

ന്യൂഡൽഹി| സിവിൽ സർവീസസ് ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ 100 റാങ്കിൽ ഇടംപിടിച്ചത് 10 മലയാളികൾ. മലയാളിയായ സി എസ് ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആർ ശരണ്യ-35, സഫ്‌ന നസ്‌റുദ്ദീൻ-45, ആർ ഐശ്വര്യ-47, അരുൺ എസ് നായർ-55, എസ് പ്രിയങ്ക-68, ബി യശശ്വിനി- 71, നിഥിൻ കെ ബിജു-89, എ വി ദേവി നന്ദന- 92, പി പി അർച്ചന- 99 എന്നിവരാണ് ആദ്യ നൂറിൽ ഇടംപിടിച്ച മറ്റ് മലയാളികൾ. റാങ്ക് പട്ടികയിൽ ഇടം പിടിച്ചവരിൽ 60 പേർ മലയാളികളാണ്.

യോഗ്യത നേടിയവരെ ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിലാണ് നിയമിക്കുക. ആകെ 927 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം. ഇതിൽ 24 ഒഴിവുകൾ ഇന്ത്യൻ ഫോറിൻ സർവീസിലേക്കും 180 ഒഴിവുകൾ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കും 150 ഒഴിവുകൾ ഇന്ത്യൻ പോലീസ് സർവീസിലേക്കുമാണ്.

---- facebook comment plugin here -----

Latest