Connect with us

National

മിഗ് 23 വിമാനങ്ങൾ വിൽപ്പനക്ക് ; വിവാദമായപ്പോൾ പരസ്യം പിൻവലിച്ച് തടിയൂരി

Published

|

Last Updated

ന്യൂഡൽഹി| അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റി കാംപസിൽ സ്ഥാപിച്ച കാർഗിൽ യുദ്ധവിമാനമായ മിക്കോയാൻ-ഗുരേവിച്ച് മിഗ് 23 വിമാനം 9.99 കോടി രൂപക്ക് ഒ എൽ എക്‌സിൽ വിൽപ്പനക്കെന്ന് പരസ്യം. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ മിഗ് 23 വിമാനങ്ങൾ വിൽപ്പനക്കെന്ന പരസ്യം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്ത് അധികൃതർ തടിതപ്പി.

ഒ എൽ എക്‌സ് വെബ്‌സൈറ്റിൽ മിഗ് 23 ബി എൻ യുദ്ധവിമാനത്തിന്റെ ചിത്രവും അതിന്റെ വിൽപ്പന വിലയും മികച്ച യുദ്ധ വിമാനം എന്ന വിവരണത്തോടും കൂടിയായിരുന്നു പരസ്യം പ്രദർശിപ്പിച്ചിരുന്നത്. 2009ലാണ് ഇന്ത്യൻ വ്യോമസേന അലിഗഢ് മുസ്ലിം യൂനിവേഴ്‌സിറ്റിക്ക് യുദ്ധവിമാനം സമ്മാനിച്ചത്.

അതേസമയം, ഒ എൽ എക്‌സിൽ ആരാണ് പരസ്യം നൽകിയതെന്ന് കണ്ടെത്താൻ സർവകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സർവകലാശാലയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും പരസ്യം നൽകിയ വ്യക്തിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.

---- facebook comment plugin here -----

Latest