Connect with us

Covid19

കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ ശക്തമാക്കാന്‍ പോലീസ്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് കൊവിഡ് ഭീതി പടരുന്നതിനിടെ, കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി പോലീസ്. കണ്‍ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയാലേ രോഗവ്യാപനം തടയാനാകൂവെന്ന് കോവിഡ് പ്രതിരോധത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ പറഞ്ഞു.

കൊവിഡ് വ്യാപനം തടയുന്നതില്‍ പോലീസ് ഇി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതിന് കൃത്യമായ സ്ട്രാറ്റജി തയ്യാറാക്കിയിട്ടുണ്ട്. ഉറവിടം കണ്ടെത്തുക, ക്വാറന്റീന ഉറപ്പ് വരുത്തുക, കൃത്യമായ ടാര്‍ഗറ്റ് വെച്ചുള്ള കണ്ടെയ്ന്‍മെന്റ് സോണ്‍ കര്‍ശനമാക്കുക എന്നിവയാണ് അവ.

ഒരാള്‍ പ്രെമറി, സെക്കന്‍ഡറി കോണ്‍ടാക്ടാറ്റാല്‍ അവരും വീട്ടുകാരും വീട്ടില്‍ തന്നെ ഇരിക്കണം. ഇതിലൂടെ രോഗം പുറത്തുപോകുന്നത് തടയാനാകും. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ തടസ്സമില്ലാതെ കിട്ടുമെന്നും വിജയ് സാഖറെ മാധ്യമങ്ങളോട് വ്യക്തമാക്കി.

കണ്ടെയിന്‍മെന്റ് സോണുകളുടെ നിയന്ത്രണം പോലീസിന് കൈമാറുമെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ ആരോഗ്യവകുപ്പിന് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Latest