Connect with us

Covid19

അയോധ്യയിൽ ഒരു പുരോഹിതന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ലക്നോ| അയോധ്യയിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടുള്ള ഭൂമിപൂജക്കായി എത്തിയ ഒരു പുരോഹിതന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ക്ഷേത്ര സ്ഥലത്ത് ദൈനംദിന ആചാരങ്ങൾ നടത്തുന്ന സംഘാംഗമായ പ്രേം കുമാർ തിവാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാമജന്മഭൂമിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചു.

രോഗബാധ ആശങ്കാജനകമാണെന്ന് 82കാരനായ പ്രധാന പുരോഹിതൻ സത്യേന്ദ്ര ദാസ് അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താൻ ചെറുപ്പക്കാരനല്ലെന്നും എല്ലാവരും മന്ദിറിൽ ഒരേ പ്രദേശത്താണ് താമസിക്കുന്നതെന്നതിനാൽ തനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിപൂജക്കുള്ള മുഖ്യപൂജാരിയായ സത്യേന്ദ്രദാസിന്റെ സഹായിയായ പ്രദീപ് ദാസ് എന്ന പൂജാരിക്ക് നേരത്തേ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്ന വ്യക്തി.

---- facebook comment plugin here -----

Latest