Connect with us

National

ശശിധർ ജഗദീഷ് എച്ച് ഡി എഫ് സി ബേങ്ക് സി ഇ ഒ

Published

|

Last Updated

ബെംഗളൂരു| എച്ച് ഡി എഫ് സി ബേങ്കിന്റെ അടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ശശിധർ ജഗദീഷിനെ നിയമിക്കാൻ റിസർവ് ബേങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. നിലവിലെ സി ഇ ഒ ആദിത്യ പുരിയുടെ പകരക്കാരനായാണ് മുംബൈ ആസ്ഥാനമായുള്ള എച്ച് ഡി എഫ് സി ബേങ്കിന്റെ ഫിനാൻസ് മേധാവിയായ ജഗദീശൻ ചുമതലയേൽക്കുന്നത്.

എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ജഗദീശൻ, ഭാവേഷ് സവേരി, കൈസാദ് ഭരുച്ച എന്നിവരാണ് പുരിയുടെ പിൻഗാമിയാകാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 1996ൽ എച്ച് ഡി എഫ് സി ബേങ്കിൽ ചേർന്ന ജഗദീശൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest